Thursday
8 January 2026
32.8 C
Kerala
HomeIndiaസന്യാസി വേഷത്തിലെത്തിയ ആൾ അഞ്ചുവയസുകാരനെ നിലത്തടിച്ചു കൊന്നു

സന്യാസി വേഷത്തിലെത്തിയ ആൾ അഞ്ചുവയസുകാരനെ നിലത്തടിച്ചു കൊന്നു

സന്യാസി വേഷത്തിലെത്തിയ ഒരാൾ അഞ്ച് വയസ്സുകാരനെ നിലത്തടിച്ചു കൊന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ആവർത്തിച്ച് എറിയുകയും നിലത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മഥുരയിലെ ഗോവർദ്ധൻ ഏരിയയിലെ രാധാകുണ്ഡ് കമ്മ്യൂണിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അകാരണമായി 52 കാരനായ പ്രതി ആക്രമിക്കുകയായിരുന്നു. 5 വയസ്സുകാരൻ്റെ കാലിൽ പിടിച്ച് നിലത്തടിച്ച പ്രതി, നിരവധി തവണ കുട്ടിയുടെ വലിച്ചെറിയുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി അക്രമിയെ പിടികൂടി. ഇയാളെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓംപ്രകാശ് എന്നാണ് ഇയാളുടെ പേര്. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments