പട്ടികജാതിക്കാരിയായ പതിനാലുകാരിയെ പീഡിപ്പിച്ചു; കോണ്‍​ഗ്രസ് നേതാവ് റിമാൻഡിൽ

0
248

കോൺ​ഗ്രസ് നേതാവ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ. നാവായിക്കുളം തൃക്കോവിൽവട്ടം ക്ഷീരസംഘത്തിലെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സാബുവാണ് അറസ്റ്റിലായത്‌. ജൂലൈ 18നായിരുന്നു സംഭവം.

നാവായിക്കുളം സ്വദേശിയായ പെൺകുട്ടി 100 രൂപയ്‌ക്ക്‌ ചില്ലറ വാങ്ങാനായി പ്രതി ജോലി ചെയ്‌തിരുന്ന ക്ഷീരസംഘത്തിലെത്തി. മറ്റാരുമില്ലായിരുന്ന ഈ സമയം പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടിയെ ജാതിപ്പേര്‌ വിളിച്ച് ആക്ഷേപിച്ചു.

പെൺകുട്ടി പീഡനം വീട്ടിൽ അറിയിക്കുകയും അമ്മയുമൊത്ത്‌ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ വനിതാ സഹായകേന്ദ്രത്തിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വർക്കല മണ്ഡലത്തിലെ 64ഉം 61ഉം ബൂത്തുകളിലെ കോൺ​ഗ്രസിന്റെ ചുമതലക്കാരനായ പ്രതി മുൻ ‌എംഎൽഎ വർക്കല കഹാറിന്റെ അടുത്ത അനുയായിയാണ്‌. ദീർഘകാലം ക്ഷീരസംഘത്തിൽ സെക്രട്ടറിയായി വിരമിച്ച ശേഷം വീണ്ടും കരാർ അടിസ്ഥാനത്തിൽ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയായിരുന്നു.