എന്തുകൊണ്ടാണ് കുഴൽനാടൻ ഈ ചോദ്യങ്ങൾക്ക് മറുപടി പറയാത്തത്…?

0
409

വസ്തുതതകളെ വഴി തിരിച്ചുവിടാൻ കുഴൽനാടനെ കഴിഞ്ഞേ വി ഡി സതീശൻ പോലും ഉള്ളു. കോപ്പിയടിച്ച് വീരനായ കുഴൽനാടനെ മാധ്യമങ്ങൾ പേറുന്നതിനുപിന്നിൽ മറ്റു ചില കാര്യങ്ങളുണ്ട്. തന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ലായെന്ന് ആവർത്തിക്കുന്ന കുഴൽനാടനോട് ഒരു ചോദ്യമുണ്ട്. ലോകത്തുള്ള മുഴുവൻ ആളുകളുടെയും രേഖകളുമായി നടക്കുന്ന കുഴൽനാടന് സ്വന്തം വിഷയത്തിൽ ഒരു രേഖയും ഇതുവരെ ഹാജരാക്കാൻ കഴിയാത്തത് എന്തുകൊണ്ട്.

ആധാരപ്രകാരം മാത്യു കുഴല്‍നാടന്‍, ടോം സാബു, ടോണി സാബു എന്നിവര്‍ ചേര്‍ന്ന് കൊല്ലം ശക്തികുളങ്ങര, കാവനാട്, കപ്പിത്താന്‍സ് മാനര്‍ വീട്ടില്‍ അല്‍ഫോണ്‍സ് ജോസഫ് എന്നയാളുടെ ഭാര്യ ജെന്നിഫര്‍ അല്‍ഫോണ്‍സ് എന്ന സ്ത്രീയില്‍ നിന്നാണ് 2021മാർച്ച് 18ന് 7ആര്‍ 59 ചതുരശ്രമീറ്റര്‍ സ്ഥലം വാങ്ങുന്നത്. ഇവർക്ക് ടോം സാബുവും ടോണി സാബുവും തുക കൈമാറിയതിന്റെ രേഖകൾ എന്തെ ഇതുവരെ ഹാജരാക്കാത്തത്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല മറുപടി വേണ്ടത്. വിശുദ്ധ കുപ്പായമിട്ട താങ്കൾ, അഥവാ മാധ്യമങ്ങൾ ഇടുവിച്ചുതന്ന താങ്കൾ ചില കാര്യങ്ങൾക്ക് മറുപടി പറഞ്ഞേ പറ്റൂ.

ആരോപണങ്ങൾ അനവധിയാണ്. ഭൂപതിവ് ചട്ടം ലംഘിച്ചു, ബിനാമി തട്ടിപ്പ്, നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വ്യാജ അപേക്ഷ തയ്യാറാക്കൽ, അഡ്വക്കേറ്റ് ആക്ട് ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ, നിലം നികത്തൽ, വിദേശത്ത് കരിയർ ഹൗസ് എന്ന സ്ഥാപനത്തിൽ 24 ശതമാനം ഷെയർ നിക്ഷേപം അങ്ങനെ നിരവധിയുണ്ട് ചോദ്യങ്ങൾ. ഇതിനൊന്നും മറുപടി പറയാതെ മറ്റുള്ളവരുടെ മേൽ കുതിര കയറുന്ന കുഴൽനാടൻ വെല്ലുവിളിച്ചു, യുദ്ധം തുടങ്ങി, പിന്നോട്ടില്ല എന്നൊക്കെ മാധ്യമങ്ങൾ വാർത്ത കൊടുക്കും.

കു‍ഴല്‍നാടന്‍ ഇനിയും കൃത്യമായി മറുപടി പറയാത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍

  • 1. 1.92 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ അഫിഡറ്റില്‍ എത്തുമ്പോള്‍ അത് 3.5 കോടി രൂപയാകുന്നു. ഒരു ദിവസം കൊണ്ട് ഒന്നര കോടിയിലേറെ രൂപയുടെ വ്യത്യാസം ഉണ്ടാകാനുള്ള കാരണം ?
  • 2. 95,75000 ലക്ഷമാണ് തന്‍റെ കയ്യിലുള്ള തുകയെന്നാണ് കു‍ഴല്‍നാടന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ നൽകിയിട്ടുള്ള സത്യവാങ്മൂലം. അതേസമയം അദ്ദേഹത്തിന്‍റെ ചെലവായി കാണിച്ചിരിക്കുന്നത് 19, 75,00,000 രൂപയാണ്. അതായത് വരവിന്‍റെ 29 മടങ്ങാണ് അദ്ദേഹത്തിന്‍റെ വകകള്‍. അതിന്‍റെ ഉറവിടം ?
  • 3. ചിന്നക്കനാലിലെ ആഡംബര കെട്ടിടം അതിഥി മന്ദിരമാണോ, അതോ കച്ചവടക്കണ്ണോടെ തുടങ്ങിയ റിസോർട്ട് ആണോ..? എങ്ങനെയാണത് റിസോർട്ടുകളുടെയും ഹോട്ടലുകളുടേയും ബുക്കിങ് സെെറ്റുകളിൽ ത്രീ സ്റ്റാർ റേറ്റിങ്ങിൽ എത്തിയത് ?
  • 4. ജെന്നിഫര്‍ അല്‍ഫോണ്‍സ് എന്ന സ്ത്രീക്ക് ടോം സാബുവും ടോണി സാബുവും 25 ശതമാനം ഷെയറിന്റെ തുക കൈമാറിയിട്ടുണ്ടോ..? ഏത് ബാങ്ക് വഴി, എപ്പോൾ ?
  • 5. പാർപ്പിട ആവശ്യത്തിന് റവന്യു വകുപ്പ് അനുമതി നൽകിയ സ്ഥലത്ത് എങ്ങനെയാണ് റിസോർട്ട് ഉയർന്നുവന്നത്..?
  • 6. കുന്നിടിച്ച് നിരത്തിയ ഭൂമി ആണെന്ന് അറിഞ്ഞിട്ടാണോ ഈ ഭൂമി വാങ്ങിയത്..?
  • 7. 4000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച്‌ ഇവിടെ വീട്‌ നിർമിക്കാൻ വ്യാജ അപേക്ഷ നൽകിയത് എന്തുകൊണ്ട്, അതും ചിന്നക്കനാലിൽ സ്ഥിരതാമസക്കാരൻ എന്ന വ്യാജ വിവരം അതിനൊപ്പം ചേർത്തത് എന്തിനാണ് ?
  • 8. 60 ലക്ഷം രൂപയോളം ലോൺ എടുത്താണ് ആ വസ്തു വാങ്ങിച്ചത് എന്ന് പറയുന്നുണ്ടല്ലോ, എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ലോൺ‌ ലയബിലിറ്റി ആയി കാണിക്കുന്നത് 16,75,538 രൂപ. ആ ബാക്കി തുക എവിടെ, എന്തുകൊണ്ടാണ് ഈ വ്യത്യാസം ?

ഇങ്ങനെ നിരവധിയാണ് ഹേ താങ്കൾ മറുപടി പറയാത്ത ചോദ്യങ്ങൾ. അതിനൊക്കെ ഉത്തരം പറയു. അല്ലാതെ വെല്ലുവിളി എന്നൊക്കെ പറഞ്ഞ് ഫേസ്ബുക്കിൽ ഉത്തരം കണ്ടെത്തൽ അല്ല വേണ്ടത്. അങ്ങനെ വന്നാൽ നിങ്ങൾ വെറും വി ഡി സതീശനോ അല്ലെങ്കിൽ ബാലരമാനോ ആയി പോകും. അതുകൊണ്ട് ഉത്തരങ്ങൾ പോരട്ടെ. കോപ്പിയടിച്ചതല്ലെങ്കിൽ ആ നിയമബിരുദത്തിന്റെ കഴിവ് കേരളം ഒന്ന് കാണട്ടെ.