കുഴൽനാടൻ കുടുങ്ങി; കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും, ഊർജിത അന്വേഷണത്തിന് വിജിലൻസ്

0
63

കോണ്‍ഗ്രസ് നേതാവ് മാത്യു കു‍ഴല്‍നാടനെതിരായ വിവാദ ഭൂമി ഇടപാട്, നികുതി വെട്ടിപ്പ് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്. വിജിലൻസ് സംഘം ആരോപണങ്ങള്‍ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചു. ശക്തമായ തെളിവുകൾ വിജിലൻസിന് ലഭിച്ചതായാണ് സൂചന.

കുറഞ്ഞ കാലം കൊണ്ടുണ്ടായ വരുമാന വർധനയും തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ വിവരങ്ങൾ നൽകിയതും വിജിലന്‍സ് അന്വേഷിക്കും. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനാണ് മാത്യു കു‍ഴല്‍നാടനെതിരെ രേഖകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ ലക്ഷങ്ങളുടെ ഭൂമി വെട്ടിപ്പ് നടന്നതായും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, ആരോപണങ്ങൾക്കൊന്നും മറുപടി പറയാതെ ഒളിച്ചോടുന്ന കുഴൽനാടൻ. അന്വേഷണം നടക്കട്ടേയെന്നും വിഷയത്തില്‍ ആരോഗ്യപരമായ സംവാദം ആവാമെന്നുമാണ് മാത്യു കു‍ഴല്‍നാടന്‍റെ പ്രതികരണം.