Wednesday
17 December 2025
25.8 C
Kerala
Hometechnologyചാന്ദ്രയാൻ 3: നിർണായക ഘട്ടം വിജയം; പേടകങ്ങൾ വേർപിരിഞ്ഞു, ലാൻഡിങ്‌ 23ന്

ചാന്ദ്രയാൻ 3: നിർണായക ഘട്ടം വിജയം; പേടകങ്ങൾ വേർപിരിഞ്ഞു, ലാൻഡിങ്‌ 23ന്

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ ‘വേർപിരിയൽ’ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി.

പകൽ ഒന്നരയോടെ ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകിയ കമാൻഡ്‌ സ്വീകരിച്ച്‌ ലാൻഡറിൽനിന്ന്‌ മൊഡ്യൂൾ വേർപെട്ടു. അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. ആ​ഗസ്ത് 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.
ലാൻഡിങ് മോഡ്യുൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപ്പെട്ട ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ബുധനാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് (30 കിമീ x 100 കിമീ) എത്തിക്കുക. 30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് ചന്ദ്രനിലേക്ക് ഇറങ്ങുക. ഓ​ഗസ്റ്റ് 23ന് വൈകീട്ട് 5.47 ന് ആയിരിക്കും ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഓ​ഗസ്റ്റ് 23 വരെ ചന്ദ്രയാൻ 3 ചന്ദ്രനെ വലംവെക്കും

RELATED ARTICLES

Most Popular

Recent Comments