മകളെ വിവാഹം ചെയ്ത് നല്‍കാന്‍ വിസമ്മതം; പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

0
163

മകളെ വിവാഹം ചെയ്ത് നൽകാത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ പെരിങ്ങോത്താണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കണ്ണൂർ തയ്യിൽ സ്വദേശി അക്ഷയ് ആണ് വെട്ടിയത്. ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. തുടര്‍ന്ന് രാജേഷിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.പ്രതി ഒളിവിലാണ്.ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി