പ്രണയാഭ്യർത്ഥന നിരസിച്ചു; 12 കാരിയെ കുത്തിക്കൊന്നു; ആക്രമിച്ചത് അമ്മയുടെ മുന്നില്‍ വച്ച്

0
245

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് 12 കാരിയെ അമ്മയുടെ മുൻപിൽ ദാരുണമായി കുത്തിക്കൊന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് താനെയിലെ കല്യാണിൽ വെച്ചാണ് സംഭവമുണ്ടായത്. ദേഹത്ത് നിരവധി കുത്തേറ്റ് തളർന്ന് വീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ആദിത്യ കാംബലെ (20) യെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവാവ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പെൺകുട്ടി വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങിവരുമ്പോൾ പിറകിലൂടെ വന്ന് കുത്തുകയായിരുന്നു.

ആക്രമണം കണ്ട് അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദിത്യയെ പിടികൂടിയത്. ഇതിനിടെ ഫെനോയിൽ കുടിച്ച് ഇയാൾ ആത്മഹത്യക്കും ശ്രമിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പുറമെ ആത്മഹത്യാശ്രമത്തിനും ആദിത്യക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.