Wednesday
17 December 2025
30.8 C
Kerala
HomeKeralaറെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി

റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി

കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും മേൽപ്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലും ക്ലോസറ്റ് കഷണവും ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ കണ്ണൂരില്‍ ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. വൈകീട്ട് 3.49 ന് തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ചായിരുന്നു സംഭവം. കല്ലേറിൽ സി 8 കോച്ചിന്റെ ചില്ലുകള്‍ പൊട്ടിയെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്. കഴിഞ്ഞ ദിവസം കണ്ണൂരിലും കാസർകോടുമായി മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments