ഡൽഹിയിൽ പങ്കാളിയുടെ മകനെ കൊലപ്പെടുത്തി പെട്ടിയിലാക്കി;യുവതി അറസ്റ്റിൽ

0
179

ഡൽഹിയിൽ ലിവിംഗ് ടുഗതർ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്‌സില്‍ ഒളിപ്പിച്ച സംഭവത്തില്‍ 24കാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛൻ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂജ വിഘ്‌നേഷിനെ കൊലപ്പെടുത്തിയത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വിഘ്‌നേഷിന്റെ മൃതദേഹം ബെഡ് ബോക്‌സില്‍ കണ്ടെത്തിയത്. ജിതേന്ദറും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കുട്ടി തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.

വിഘ്‌നേഷിന്റെ അമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ജിതേന്ദര്‍ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന്‌ പൂജയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ പിന്നീട് ജിതേന്ദര്‍ വിവാഹമോചനത്തിന് വിസമ്മതിക്കുകയും ആദ്യഭാര്യക്കൊപ്പം താമസിക്കുകയും ചെയ്തു. ഇതില്‍ രോഷാകുലയായ പ്രിയ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.