ബംഗളുരുവിൽ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു; റിട്ട. എസ്ഐ അറസ്റ്റിൽ

0
80

ബംഗളുരുവിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ. ബംഗളൂരു പൊലീസിൽ നിന്ന് റിട്ടയറായ 74 കാരനായ സബ് ഇൻസ്പെക്ടറാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

എട്ട് ദിവസം മുൻപാണ് പെൺകുട്ടിയും കുടുംബവും പ്രതി താമസിക്കുന്ന വീടിൻ്റെ മുകൾനിലയിൽ താമസിക്കാൻ എത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ താഴത്തെ നിലയിൽ വീണ കളിപ്പാട്ടം എടുക്കാൻ എത്തിയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണതിനിടയിൽ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. സംഭത്തെപ്പറ്റി അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

വിവരമറിഞ്ഞ് കുട്ടിയുടെ അച്ഛൻ റിട്ട. എസ് ഐയുടെ വീട്ടിലെത്തി ബഹളം വച്ചു. ഇതിനിടെ സ്ഥലത്തെത്തിയ റിട്ട. എസ് ഐയുടെ പൊലീസുകാരനായ മകൻ ഭീഷണിപ്പെടുത്തി. ഗുണ്ടകളെ കൊണ്ട് തല്ലിക്കുമെന്നും പറഞ്ഞു. ഇതിനുപിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.