ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന മൂന്നു മോഡലുകള്‍ അവതരിപ്പിച്ച് ഓല ഇലക്ട്രിക്

0
134

ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന മൂന്നു മോഡലുകള്‍ എസ്1എക്സ് എന്ന പുതിയ ശ്രേണിയില്‍ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. പുതിയ മോഡലുകള്‍ക്ക് അവതരണ ഓഫറായി ആദ്യ ആഴ്ച 10,000 രൂപ കിഴിവുമുണ്ട്. 2 കിലോവാട്ട് ബാറ്ററിയോടുകൂടിയ എസ്1എക്സ് 79,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുക. സെപ്റ്റംബര്‍ 21ന് ശേഷം ഇത് 89,999 രൂപയാകും. ഉടന്‍ ബുക്കിംഗ് ആരംഭിക്കുന്ന ഈ മോഡല്‍ ഡിസംബര്‍ മുതല്‍ ലഭ്യമായി തുടങ്ങും. ദിവസേന 10-20 കിലോമീറ്റര്‍ ദൂരത്തില്‍ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് എന്‍ട്രി ലെവല്‍ വകഭേദം. എസ്1എക്സ് ന്റെ മൂന്ന് കിലോവാട്ട് ബാറ്ററിയുള്ള മോഡലിന് 89,999 രൂപയാണ് അവതരണ ഓഫര്‍. പിന്നീട് അത് 99,999 രൂപയാകും. ഇതുകൂടാതെ എസ്1എക്സ് പ്ലസ് എന്നൊരു മോഡല്‍ കൂടിയുണ്ട്. 99,999 രൂപയാണ് തുടക്കത്തില്‍ ഇതിന്റെ വില. പിന്നീട് 1,09,999 രൂപയാകും. ഈ മോഡലും ഉടന്‍ ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബറോടെ ലഭ്യമായി തുടങ്ങും. ഓലയുടെ ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുള്ള മോഡലായ എസ് 1 പ്രോ, എസ് 1 എയര്‍ എന്നിവയുടെ പുതുതലമുറ പതിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതുകൂടാതെ ഡയമണ്ട് ഹെഡ്, അഡ്വഞ്ചര്‍, റോഡ്സ്റ്റര്‍, ക്രൂയ്‌സര്‍ എന്നീ ഇലക്രിക് മോട്ടോര്‍ സൈക്കിളുകളും ഓല പരിചയപ്പെടുത്തി. 2024 അവസാനം ഇവ വിപണിയിലെത്തും.