മാത്യു കുഴൽനാടാ; നിങ്ങൾക്കെത്ര ഒപ്പുണ്ട്..?

0
202

ബിനാമി തട്ടിപ്പും നികുതി വെട്ടിപ്പും വഴി ചിന്നക്കനാലിൽ കോടികളുടെ സ്വത്ത് സ്വന്തമാക്കിയ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎക്ക് എത്ര ഒപ്പുണ്ട് എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയതിനു പിന്നാലെ വ്യാജ ഒപ്പിട്ട് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിലും മാത്യു കുഴൽനാടൻ കുടുങ്ങും. ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയ സ്ഥലത്തെ 4000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച്‌ ഇവിടെ വീട്‌ നിർമിക്കാൻ വ്യാജ അപേക്ഷ നൽകിയായിരുന്നു തട്ടിപ്പ്‌. ഈ വ്യാജ അപേക്ഷയിൽ മാത്യു കുഴൽനാടൻ ഇട്ട ഒപ്പും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ ഒപ്പും തികച്ചും വ്യത്യസ്തമാണ്. കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഏതെങ്കിലും തരത്തില്‍ പുറത്തായാല്‍ താനല്ല ഒപ്പിട്ടത് എന്ന് സ്ഥാപിക്കുക ലക്ഷ്യത്തോടെയാണ് കുഴൽനാടൻ ബോധപൂർവം ഇങ്ങനെയൊരു ഒപ്പിട്ടതിനുപിന്നിൽ.

2021 മാർച്ച്‌ 18നാണ്‌ 561/21 നമ്പർ പ്രകാരം ആധാരം രജിസ്റ്റർ ചെയ്‌തത്‌. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ്‌ കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ കുഴൽനാടൻ വ്യക്തമാക്കുന്നുണ്ട്. യഥാർഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. കെട്ടിടമുള്ള കാര്യം മറച്ചുവച്ചാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയത്. അനധികൃതമായി നിർമിച്ച കെട്ടിടം ആധാരത്തിൽ ഉൾപ്പെടുത്തിയാൽ രജിസ്ട്രേഷന് തടസ്സമാകുമെന്നത്‌ മനസ്സിലാക്കിയാണ് അതും മറച്ചുവച്ചത്. ഇതുവഴി അറുപത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ്‌ കണക്കാക്കുന്നു.

പരിസ്ഥിതി ദുർബല പ്രദേശമായ ചിന്നക്കനാലിൽ അനധികൃതമായി നിർമിച്ച റിസോർട്ടിന്റെ നിയമസാധുതയ്‌ക്കായും മാത്യു കുഴൽനാടൻ എംഎൽഎ വഴിവിട്ട്‌ ശ്രമിച്ചിരുന്നു. വ്യാജ ഒപ്പിട്ടായിരുന്നു ഇത്. ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയ സ്ഥലത്തെ 4000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച്‌ ഇവിടെ വീട്‌ നിർമിക്കാൻ വ്യാജ അപേക്ഷ നൽകിയായിരുന്നു തട്ടിപ്പ്‌. ഈ അപേക്ഷയിലാകട്ടെ മറ്റൊരു ഒപ്പാണ് ഇട്ടത്.

ബിജെപിക്കാർക്കും പീഡന കേസിലെ പ്രതിയായ എറണാകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനും വേണ്ടി മാത്യു കുഴൽനാടൻ ഹാജരായപ്പോൾ സമർപ്പിച്ച വക്കാലത്തിൽ ഇട്ടിരിക്കുന്ന ഒപ്പ് ഇനി ഏതായിരിക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.