ആളുകൾ നോക്കി നിൽക്കെ ക്ഷേത്രക്കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി

0
175

കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി. കായംകുളം കൊപ്രാപ്പുര ഈരിയ്ക്കൽ സ്വദേശി വിഷ്ണുപ്രിയ (17) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ആളുകൾ നോക്കി നിൽക്കെയാണ് പെൺകുട്ടി കുളത്തിലേക്ക് ചാടിയത്. നാട്ടുകാർ നോക്കിനിൽക്കയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിൽ കുട്ടി ചാടിയത്. നാട്ടുകാർ ഉടൻ കരയ്‌ക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. കാരണം വ്യക്തമല്ല. പ്ലസ് ടു കഴിഞ്ഞ് എല്‍എല്‍ബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.

സഹോദരൻ ശിവപ്രിയനൊപ്പം ഉണ്ണിയപ്പം വിൽക്കുന്ന വിഷ്ണുപ്രിയയുടെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയുമാണ് വിഷ്ണുപ്രിയക്കുള്ളത്. ജീവിത മാർഗത്തിന് വേണ്ടിയാണ്‌ വിഷ്‌ണു പ്രിയയും സഹോദരനും ഉണ്ണിയപ്പം വിൽപ്പനയ്ക്കായി തെരുവിൽ ഇറങ്ങിയത്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)