ഷാറുഖ് ഖാനെ പ്രണയിച്ച് നയന്‍താര റൊമാന്റിക് ഗാനം ‘ചലേയാ’ പുറത്തിറങ്ങി

0
196

ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ഷാറുഖ് ഖാനെ പ്രണയിച്ച് തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. ഇരുവരും ഒന്നിച്ചെത്തുന്ന ‘ജവാന്‍’ സിനിമയിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി. ‘ചലേയാ’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്.

ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനം ‘ചലേയാ’ ആണെന്ന് കഴിഞ്ഞ ദിവസം ഷാറുഖ് എക്സില്‍ പങ്കുവച്ചിരുന്നു. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങിയ ഗാനത്തിന്റെ തമിഴ് പതിപ്പ് പ്രിയ മാലിക്കിനൊപ്പം ചേര്‍ന്നു പാടിയിരിക്കുന്നത് ചിത്രത്തിന്റെ കമ്പോസര്‍ അനിരുദ്ധ് തന്നെയാണ്. അര്‍ജിത് സിങും ശില്‍പ റാവുവുമാണ് ഹിന്ദി വേര്‍ഷന്‍ പാടിയിരിക്കുന്നത്. തെലുങ്കു വേര്‍ഷന്‍ പാടിയിരിക്കുന്നത് ആദിത്യ ആര്‍.കെ.യും പ്രിയ മാലിയും ചേര്‍ന്നാണ്.