മാത്യു കുഴൽനാടന്റെ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും; സമഗ്രാന്വേഷണം വേണം- സിപിഐ എം

0
194

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരായ നികുതി വെട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്.

2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. പകുതി ഷെയറിനാണ് 3.5 കോടി എന്ന് പറഞ്ഞിരിക്കുന്നതെന്നും അപ്പോൾ യഥാർത്ഥ വില 7 കോടിയോളം വരുമെന്നും സി എന്‍ മോഹനന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌. ആധാരത്തിലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുണ്ട്. വലിയ നികുതി വെട്ടിപ്പ് നടന്നു. സമഗ്ര അന്വേഷണം നടത്തണം. ശരിയായ മാർഗ്ഗത്തിലൂടെയല്ലാതെ വരുന്ന പണം വെളുപ്പിച്ചു. ഏത് ഏജൻസി വേണം എന്ന് സർക്കാർ തീരുമാനിക്കേണ്ടത്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽനാടൻ. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവരാണ് പരാതി നൽകിയതെന്നും മോഹനന്‍ പറഞ്ഞു.