പുതിയ വീഡിയോ കോള്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ എക്സ്

0
162

പേരു മാറ്റത്തിന് പിന്നാലെ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ എക്സ്. ഫെയ്സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകള്‍, യുട്യൂബിലേതു പോലെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ എന്നിവ. കൂടാതെ പരസ്യവരുമാനത്തിന്റെ ഓഹരി വെരിഫൈഡ് ഉപയോക്താക്കളുമായി പങ്കിടാനും തുടങ്ങി.

വാട്സാപ് ഉള്‍പ്പെടെയുള്ള മെസഞ്ചര്‍ ആപ്പുകളോടു മത്സരിക്കാന്‍ വീഡിയോ കോള്‍ സംവിധാനമാണ് അടുത്തതായി അവതരിപ്പിക്കുന്നത്. വീഡിയോ കോള്‍ വൈകാതെ ട്വിറ്ററില്‍ അവതരിപ്പിക്കുമെന്ന് സിഇഒ ലിന്‍ഡ യാക്കരിനോ ആണ് അറിയിച്ചത്.

വാട്സാപ്പില്‍ നിന്നു വ്യത്യസ്തമായി ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ ട്വിറ്ററിലുള്ള മറ്റുള്ളവരുമായി വീഡിയോ കോള്‍ ചെയ്യാം. എക്സിന്റെ ഡയറക്ട് മെസേജ് വിഭാഗത്തിലാണ് വീഡിയോ കോളുകളും എത്തുക. ഉപയോക്താവിന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ നിന്നാണ് വീഡിയോ കോള്‍ ചെയ്യേണ്ടത്. വാട്സാപ്പിലേതു പോലെ തന്നെ ട്വിറ്ററിലും വീഡിയോ കോള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതായിരിക്കും.