സാമ്പത്തികത്തട്ടിപ്പു കേസിൽ ബംഗളൂരു മലയാളി ദമ്പതികൾ അറസ്റ്റിൽ

0
105

സാമ്പത്തികത്തട്ടിപ്പു കേസിൽ ബംഗളൂരു മലയാളി ദമ്പതികൾ അറസ്റ്റിൽ. കരുനാഗപ്പള്ളി പോലീസ് ആണ് ദമ്പതികളെ പിടികൂടിയത്. തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്. 250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ബംഗളൂരു പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് ദമ്പതിമാർ കേരളത്തിലേക്കു കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. ശിൽപ്പയും ആഢംബര ജീവിതം നയിച്ചിരുന്നതായും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു എന്നും പണം നഷ്ടപ്പെട്ടവർ പറയുന്നു. പ്രതികൾക്ക് കേരളത്തിൽ ഉന്നത ബന്ധമാണ് ഉണ്ടായിരുന്നത്. പ്രമുഖ വ്യക്തികളും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം പ്രതികൾക്ക് കേരളത്തിൽ ഒളിക്കാൻ സൗകര്യമൊരുക്കി എന്നും പോലീസ് സംശയിക്കുന്നു. ദമ്പതിമാർ കൊല്ലം ഭാഗത്തുകൂടി യാത്ര ചെയ്ത വിവരം ലഭിച്ചതിനാൽ കരുനാഗപള്ളി പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ദമ്പതിമാരുടെ വാഹനം തടഞ്ഞ് പിടികൂടിയതും പോലീസ് സിനിമാ സ്‌റ്റൈലിൽ ആയിരുന്നു. കാറിനെ പിന്തുടർന്നപ്പോൾ ദമ്പതിമാർ അമിത വേഗത്തിൽ രക്ഷപെടാൻ ശ്രമിച്ചു.

തുടർന്ന് പോലീസ് ഇവരുടെ കാർ സാഹസികമായിതന്നെ തടയുകയായിരുന്നു. പ്രതികളെ കർണാടക പോലീസിലെ ഉന്നത രാഷ്ട്രീയ ബന്ധം ഉള്ള പ്രതികൾക്കെതിരെ തട്ടിപ്പ് കേസിൽ കർണാടക ഹൈക്കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു. പ്രതികൾ മാരകായുധങ്ങളും വടിവാളും സംഭരിച്ചാണ് കേരളത്തിൽ എത്തിയതെന്ന് എന്നും കേരളാ പോലീസിനു വിവരം ലഭിച്ചിരുന്നു. സാധാരണ രീതിയിൽ പോലും ഇവരുടെ സഞ്ചാരം വടിവാളും ആയുധങ്ങളുമായാണ് എന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ മത്സ്യവ്യാപാരത്തിൽ നിക്ഷേപം സ്വീകരിക്കൽ, ബിസിനസ് എക്‌സ്‌ചേഞ്ച്, മദ്യ വിൽപ്പനയുടെ ഇടനിലക്കാർ ഈ രീതിയിൽ ബിസിനസ്. എന്ന് പറഞ്ഞായിരുന്നു ഇവർ വൺ തട്ടിപ്പുകൾ നടത്തിയത്.