മണിപ്പൂർ സംഘർഷം: 9 കേസുകൾ കൂടി സിബിഐ ഏറ്റെടുക്കും 

0
158

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട 9 കേസുകൾ കൂടി സിബിഐ ഏറ്റെടുക്കും. ഇതു വരെ സംഘർഷവുമായി ബന്ധപ്പെട്ട് 8 കേസുകളാണ് സിബിഐ ഏറ്റെടുത്തിരുന്നത്.

ഇതോടെ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ എണ്ണം 17 ആകും. ചുരാചന്ദ്പുരിലെ ലൈംഗികാക്രമണ ആരോപണവുമായി ബന്ധപ്പെട്ട കേസും സിബിഐ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കേസുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും അധികൃതർ പറയുന്നു.