ശക്തമായ മഴ ദോഫാർ ഗവർണറേറ്റിലെ റോഡുകൾ തകർന്നു; ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ്

0
95

ശക്തമായ മഴയിൽ ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ തകർന്നതായും, ഇതിനാൽ ഈ മേഖലയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചിട്ടുണ്ട്.

ദോഫാർ ഗവർണറേറ്റിലെ ദാൽഖുത് വിലായത്തിൽ തുടർച്ചയായി പെയ്യുന്ന മഴയുടെ പശ്ചാത്തലത്തിൽ ഏതാനം ഇടങ്ങളിലെ റോഡുകൾ തകർന്നതായി ROP മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിൽ മഴവെള്ളത്തിൽ മണ്ണ് ഒലിച്ച് പോയതിനെത്തുടർന്നാണ് റോഡുകൾ ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്.

ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത പുലർത്തണമെന്നും, പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ROP അറിയിച്ചിട്ടുണ്ട്.