Wednesday
7 January 2026
31.8 C
Kerala
HomeCinema Newsധനുഷ് ചിത്രം 'ഡി 51' ; രശ്മിക മന്ദാന നായികയായി എത്തുന്നു

ധനുഷ് ചിത്രം ‘ഡി 51’ ; രശ്മിക മന്ദാന നായികയായി എത്തുന്നു

ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശേഖർ കമ്മുലക്കൊപ്പം ഒന്നിക്കുകയാണ് തമിഴ് നടൻ ധനുഷ്. താരത്തിന്റെ 51-ാം ചിത്രം ‘ഡി 51’ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. രശ്മിക മന്ദാന സിനിമയിൽ നായികയാകുമെന്നാണ് പുതിയ അപ്ഡേറ്റ്.

വിജയ് ചിത്രം ‘വാരിസ്’, കാർത്തിക്കൊപ്പം ‘സുൽത്താൻ’ എന്നിവയാണ് രശ്മിക മുമ്പ് അഭിനയിച്ച തമിഴ് സിനിമകൾ. ‘പുതിയ യാത്രയുടെ തുടക്കം’ എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് ചിത്രത്തെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മറ്റ് അഭിനാതാക്കളുടെയും ടെക്നിക്കൽ വിദഗ്ദരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments