ആലിയ ഭട്ട് അണിഞ്ഞ സാരികൾ വില്പനക്ക്

0
242

ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. ലക്ഷക്കണക്കിന് ആരാധകരുള്ള നടി കൂടിയാണ് ആലിയ. ആലിയ-രണ്‍വീര്‍ സിങ് കൂട്ടുകെട്ടിന്റെ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ബോക്‌സ് ഓഫിസില്‍ വന്‍ ചലനം സൃഷ്ടിക്കുകയാണ്.

ഇതിലെ ഗാനരംഗങ്ങളും നായികയായ ആലിയ ഭട്ടിന്റെ ലുക്കും എങ്ങും ചര്‍ച്ചയായിക്കഴിഞ്ഞു. ആലിയ ഉടുത്ത സാരിയാണ് ചര്‍ച്ചയായത്. ഭംഗിയുള്ളതും നേര്‍ത്തതുമായ ഷിഫോണ്‍ സാരിയാണ് ആലിയ അണിഞ്ഞത്. സിനിമ ഇറങ്ങി അധികം കഴിയും മുന്‍പ് താന്‍ ഈ സിനിമയിലും, സിനിമയുടെ ഭാഗമായും ഉടുത്ത സാരികള്‍ വില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഇതുമായി ബന്ധപ്പെട്ട പരസ്യം ആലിയ സ്വന്തം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവച്ചു.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ഈ സാരി വനിതകളുടെ മനസു കീഴടക്കിക്കഴിഞ്ഞു. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു ഉദ്യമം. സാരികള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആലിയയുടെ ലക്ഷ്യം.