ഇൻസ്റ്റാഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോയുടെ പരാതി ; എറണാകുളം പനങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

0
132

ഇൻസ്റ്റാഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്നെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതിക്കാസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും ടൊവിനോ സമർപ്പിച്ചിട്ടുണ്ട്. താരം കമ്മീഷണർക്ക് നൽകിയ പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജുകുമാര്‍ ദാമോദരന്റെ അദൃശ്യ ജാലകങ്ങള്‍, ജീന്‍ പോള്‍ ലാലിന്റെ നടികര്‍ തിലകം തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനുള്ളത്. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ടൊവിനോയുടേതായി വരാനിരിക്കുന്നത്.