ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച് ചിത്രമാണ് ടൈറ്റാനിക്ക്. 1997ൽ ജെയിംസ് കമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം പ്രമേയം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധനേടിയിരുന്നു. കേറ്റ് വിൻസ്‌ലെറ്റ്, ലിയനാർഡോ ഡികാപ്രിയോ എന്നിവർ പ്രധാന കഥാപത്രങ്ങളായ റോസും ജാക്കുമായെത്തിയ ചിത്രം എല്ലാതലമുറക്കാരും ഒരുപോലെ ഏറ്റെടുത്തു. റോമാന്റിക് കഥാപത്രങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ 26 വർഷത്തിനിപ്പുറവും ജാക്കും റോസും നിറഞ്ഞു നിൽക്കും.
എന്നാൽ ഇപ്പോൾ ചർച്ച വിഷയമാവുന്നത് ചിത്രത്തിലെ ഒരു കോട്ടാണ്. ടൈറ്റാനിക്കിൽ ക്ലൈമാക്സ് രംഗത്തിൽ നായിക അണിഞ്ഞ കോട്ട് ലേലത്തിന് വച്ചിരിക്കുകയാണ്. ചിത്രത്തിൽ അതിവൈകാരിക രംഗങ്ങൾ തൊട്ട് കപ്പൾ മുങ്ങുന്ന രംഗങ്ങളിൽ വരെ നായിക ധരിച്ച ഓവര്‍കോട്ടാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ഇതിന് ഒരു ലക്ഷം ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലേല സ്ഥാപനമായ ഗോൾഡിൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെൻ ഗോൾഡിൻ പറയുന്നത് അനുസരിച്ച് ഈ ഓവര്‍ക്കോട്ടിന് ഒരുലക്ഷം ഡോളറില്‍ (ഏതാണ്ട് 83 ലക്ഷം രൂപ) കൂടുതല്‍ വിളി പോയേക്കും. വെള്ളിയാഴ്ച രാത്രി വരെ അഞ്ച് വ്യക്തികൾ ബിഡ് നടത്തിക്കഴിഞ്ഞു. ഇതുവരെ ഉയര്‍ന്ന തുക 34,000 ഡോളറാണ്.
അതേ സമയം ഇപ്പോള്‍ ലേലത്തില്‍ വച്ച കോട്ടില്‍ ചിത്രീകരണ വേളയിൽ ഉണ്ടായ വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും അതുപോലെയുണ്ട് എന്നതാണ് ശ്രദ്ധേയം. ജെയിംസ് കാമറൂൺ ചിത്രത്തിലെ അഭിനയത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നേടിയ ഡെബോറ ലിൻ സ്കോട്ട് കറുത്ത എംബ്രോയ്ഡറി ഉപയോഗിച്ചാണ് പിങ്ക് കമ്പിളി ഓവർകോട്ട് ഉണ്ടാക്കിയിരിക്കുന്നത്.
ടെറ്റാനിക് ചിത്രത്തിലെ ഏറ്റവും വൈകാരികമായ നിമഷത്തില്‍ റോസ് ധരിച്ചിരുന്ന നീളമുള്ള ഈ കമ്പിളി ഓവർകോട്ട് അന്നത്തെകാലത്തെ ഫാഷനെ സൂചിപ്പിക്കുന്നതാണ്” ലേല സ്ഥാപനം അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ഇത്തരം വസ്തുക്കള്‍ മുന്‍പും വലിയ തുകയ്ക്ക് ലേലം ചെയ്ത സ്ഥാപനമാണ് ഗോൾഡിൻ.