എൽ സി യുവിടാതെ ലോകേഷ് കനകരാജ്; അടുത്തത് റോളക്‌സ് നായകനാവുന്ന ചിത്രം

0
262

‘വിക്രം’ സിനിമയിലെ ‘റോളക്‌സ്’ എന്ന മസ് കഥാപാത്രം നായകനായി സിനിമ എത്തുമെന്ന് വ്യക്തമാക്കി നടൻ സൂര്യ. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം റോളക്സ് എന്ന കഥാപത്രത്തെ കേന്ദ്രീകരിച്ചാണെന്നാണ് വിവരം. വിക്രത്തിലെ സൂര്യയുടെ കാമിയോ റോളായ റോളക്സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ആരാധക കൂട്ടായ്മയിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. റോളക്‌സിന്റെ ഒരു സ്പിന്‍ ഓഫ് സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായാണ് ലോകേഷ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ വണ്‍ ലൈന്‍ ലോകേഷ് തന്നോട് പറഞ്ഞെന്ന് ആരാധകരോട് സൂര്യ പറഞ്ഞതായി രമേശ് ബാലയും ശ്രീധര്‍ പിള്ളയും അടക്കമുള്ള ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു അനലിസ്റ്റ് ആയ സിദ്ധാര്‍ഥ് ശ്രീനിവാസ് അറിയിക്കുന്നതനുസരിച്ച് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സൂര്യയെ നായകനാക്കി ലോകേഷ് നേരത്തേ തന്നെ ആലോചിച്ചിട്ടുള്ള ‘ഇരുമ്പ് കൈ മായാവി’ക്ക് മുമ്പ് തന്നെ റോളക്‌സ് ചിത്രം ഉണ്ടാവും.

റോളക്സ് എന്ന വില്ലൻ വേഷമായിരുന്നു സൂര്യ അവതരിപ്പിച്ചത്. ആരാധകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനത്തിലുമെത്തിയ സൂര്യയുടെ ആ കഥാപാത്രത്തിന് വലിയൊരു ഫാന്‍ ബേസ് തന്നെ ഉണ്ടായി. പിന്നീട് സൂര്യ റോളക്സ് മുഴുനീള കഥാപാത്രമാകുന്ന ചിത്രം വരുമെന്ന് പല വാർത്തകളും വന്നെങ്കിലും സംവിധായകൻ ലോകേഷ് കനകരാജും അണിയറ പ്രവർത്തകരും ഈ വാർത്തകൾ ശരിവെച്ചിരുന്നില്ല.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യ ആരാധകർ കാത്തിരിക്കുന്ന ചിത്രം. ഒക്ടോബറില്‍ ‘സൂര്യ 43’ ആരംഭിക്കും. വെട്രിമാരന്റെ ‘വാടി വാസല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ‘വിടുതലൈ പാര്‍ട്ട് 2’വിന്റെ റിലീസിന് ശേഷമായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.