താമരശേരി ചുരത്തിൽ കാറിൽ അഭ്യാസം; ഒടുവിൽ പണി കിട്ടി

0
146

താമരശേരി ചുരത്തിലൂടെ അപകടകരമായ രീതിയിൽ യുവാക്കളുടെ കാർ യാത്ര. ഡോറുകളുടെ ഗ്ലാസുകൾ താഴ്ത്തി അതിൽ ഇരുന്നായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ യുവാക്കൾ ചുരം കയറിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സൺ റൂഫ് തുറന്ന് ഒരു യുവാവും യുവതിയും നിൽക്കുന്നുണ്ട്. അതേസമയം മറ്റൊരാൾ വലതു വശത്തെ കാർ വിൻഡോയിലൂടെ പുറത്തേക്ക് ചരിഞ്ഞും ഇരിക്കുന്നുണ്ട്.

കെഎസ്ആർടിസി അടക്കമുള്ള ബസുകളും മറ്റ് വാഹനങ്ങളും വലതു വശത്തിരിക്കുന്ന യുവാവിന് സമീപത്തുകൂടി കടന്നുപോകുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി. സംഭവത്തിൽ അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പൊലീസ് പിഴ ചുമത്തി. ലക്കിടയിൽ വെച്ചാണ് കാറിന് 1000 രൂപ പിഴയട്ടത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.