യൂട്യൂബില്‍ ‘കിംഗ് ഓഫ് കൊത്ത’ ട്രൈലെർ കുതിച്ചു പായുന്നു

0
85

മലയാളത്തില്‍ റിലീസ് ചെയ്ത ട്രെയിലറുകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ലൈക്കുകളുടെ എണ്ണത്തിലും എതിരാളികളെ നിഷ്പ്രഭമാക്കി ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’ കുതിച്ചു പായുന്നു.

24 മണിക്കൂറിനുള്ളില്‍ മില്യണില്‍പ്പരം കാഴ്ചക്കാരും 290കെ ലൈക്കുമാണ് യൂട്യൂബില്‍ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം പൂര്‍ത്തിയാകുമ്പോഴും ട്രെന്റിങ്ങില്‍ ഒന്നാമതാണ് ട്രെയിലര്‍. മലയാളത്തിലെ ഒരു സിനിമയ്ക്കും ഇതുവരെ ലഭിക്കാത്ത വാന്‍ വരവേല്‍പ്പാണ് കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കുന്നത്.

ചിത്രത്തിന്റെ കലാപകാര എന്ന ഗാനം 6 മില്യണില്‍പ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ഇരുപത്തി നാല് മണിക്കൂറില്‍ 7.3മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ കെജിഎഫ് 2 മലയാളം ട്രെയിലര്‍ ആയിരുന്നു ഇതുവരെ മുന്നില്‍. എന്നാല്‍ വെറും ഏഴ് മണിക്കൂറില്‍ 7.5 മില്യണ്‍ കരസ്ഥമാക്കിയ കിംഗ് ഓഫ് കൊത്ത, രണ്ട് ദിവസം ആകുമ്പോഴേക്കും 15 മില്യണ്‍ കടന്നിരിക്കുകയാണ്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രം ആഗസ്റ്റ് 24 നു ലോകവ്യാപകമായി റിലീസിനെത്തും.

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാനൊപ്പം ഐശ്വര്യാ ലക്ഷ്മി, ഡാന്‍സിങ് റോസ് ഷബീര്‍, പ്രസന്ന, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരണ്‍, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.