മദ്യലഹരിയില്‍ അലക്ഷ്യമായി വാഹമോടിച്ച് അപകടം; ആംആദ്മി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസണെതിരെ കേസ്

0
157

വിനോദ് മാത്യു സഞ്ചരിച്ച വാഹനം സിഗ്നൽ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആം ആദ്മി നേതാവിനെതിരെ കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസണെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രി കൊല്ലം കാങ്കത്തുമുക്കിലായിരുന്നു അപകടം. വിനോദ് മാത്യു സഞ്ചരിച്ച വാഹനം സിഗ്നൽ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇയാളെ നാട്ടുകാരാണ് പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയിൽ വിനോദ് മദ്യപിച്ചതായി കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി വഴക്കിട്ടതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു. കൊല്ലം വെസ്റ്റ്‌ പൊലീസ് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.