ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ പുഴയിൽ വീണു കാണാതായി; തെരച്ചിൽ തുടരുന്നു

0
119

ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ പുഴയിൽ വീണ യാത്രക്കാരനെ കാണാതായി. പിറവം റോഡ് റെയിൽ പാലത്തിൽ ഒന്നാം ട്രാക്കിലാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാളെയാണ് മൂവാറ്റുപുഴയാറിലേക്ക് തെറിച്ചുവീണ് കാണാതായത്.

പുഴയിലേക്ക് വീണ യാത്രക്കാരൻ കുറച്ച് നീന്തിയെങ്കിലും പിന്നീട് മുങ്ങിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. വൈക്കം കടത്തുരുത്തി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നും സ്കൂബ ടീം എത്തി തെരച്ചിൽ നടത്തുകയാണ്. യാത്രക്കാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.