ബോംബ് ഭീഷണിയെതുടർന്ന് പാരിസിലെ ഈഫൽ ടവറില്‍ നിന്ന് സന്ദർശകരെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഭീഷണിയെ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഒഴിപ്പിക്കൽ നടത്തിയത്.
ഈഫൽ ടവറിൻ്റെ മൂന്ന് നിലകൾ ഒഴിപ്പിച്ചതായാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് പാരിസിൻ്റെ മുഖമുദ്രയായ ഈഫല്‍ ടവര്‍. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈഫൽ ടവർ കാണാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്.
ബോംബ് വിദഗ്ധരും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇത്തരം സാഹചര്യത്തിൽ സന്ദർശകരെ ഒഴിപ്പിക്കുന്നത് സാധാരണ നടപടി ക്രമമാണെന്നും, എന്നാല്‍ അപൂർവ്വമാട്ടാണ് ഇത്തരം സംഭവം എന്നും പൊലീസ് പറഞ്ഞു. ബോംബ് കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല