Wednesday
7 January 2026
31.8 C
Kerala
Hometechnologyഔഡി ഇന്ത്യ ക്യു8 ഇ-ട്രോണ്‍ മോഡലുകള്‍ക്കുള്ള പ്രീ-ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങി

ഔഡി ഇന്ത്യ ക്യു8 ഇ-ട്രോണ്‍ മോഡലുകള്‍ക്കുള്ള പ്രീ-ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങി

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി പുതിയ ക്യു8 ഇ-ട്രോണും ക്യു 8 സ്‌പോര്‍ട്ട്ബാക്ക് ഇ-ട്രോണും ഓഗസ്റ്റ് 18-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി, ഔഡി ഇന്ത്യ ക്യു8 ഇ-ട്രോണ്‍ മോഡലുകള്‍ക്കുള്ള പ്രീ-ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങി.

അഞ്ച് ലക്ഷം രൂപയാണ് ടോക്കണ്‍ തുക. അടിസ്ഥാനപരമായി ഇ-ട്രോണിന്റെ പുതുക്കിയ പതിപ്പാണ് ഓഡി ക്യു8 ഇ-ട്രോണ്‍. ഒരു എസ്യുവി, സ്‌പോര്‍ട്ട്ബാക്ക് കൂപ്പെ എസ്യുവി എന്നിങ്ങനെ രണ്ട് ബോഡി ശൈലികളില്‍ ഇത് ലഭ്യമാണ്. ക്യു8 ഇ-ട്രോണ്‍ 50, ക്യു8 ഇ-ട്രോണ്‍ 55 എന്നീ രണ്ട് പതിപ്പുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ക്യു8 ഇ-ട്രോണ്‍ 55 രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്കൊപ്പം 114കിലോവാട്ട്അവര്‍ ബാറ്ററി പാക്കിലും ലഭ്യമാണ്. ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തിന് 408 ബിഎച്ച്പിയും 664 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

വെറും 5.6 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. ഡ്യുവല്‍ മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് സജ്ജീകരണവും ക്യു8 ഇ-ട്രോണ്‍ 50 ന്റെ സവിശേഷതയാണ്. 89കിലോവാട്ട്അവര്‍ ബാറ്ററി പാക്കും ഡ്യുവല്‍ മോട്ടോര്‍ സെറ്റപ്പും ഇതിലുണ്ട്. ഈ പവര്‍ട്രെയിന്‍ 339ബിഎച്ച്പിയും 664എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

RELATED ARTICLES

Most Popular

Recent Comments