Wednesday
7 January 2026
31.8 C
Kerala
HomeCinema Newsരഞ്ജിത്തിനെതിരെ വ്യക്തമായ തെളിവില്ല; നിസാരമായ ആരോപണങ്ങൾ, ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവില്ല; നിസാരമായ ആരോപണങ്ങൾ, ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.

അവാർഡ് നിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്, ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലയാണ് ഹൈക്കോടതിയെ സമീപിച്ചത്. രഞ്ജിത്ത് ആ സ്ഥാനത്തിരുന്നുകൊണ്ട് ജൂറിയം​ഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നു ആരോപണം.

എന്നാൽ, ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്. പുനഃപരിശോധന ഹർജി നൽകാനാണ് പരാതിക്കാരന്റെ തീരുമാനം. കേസിൽ നേരത്തെ ഹൈക്കോടതി സാംസ്‌കാരിക വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments