അയാൾ എതിർ ശബ്ദങ്ങളെ നിശ്ചലമാക്കി മുന്നേറുകയാണ് ; രജനിക്കൊപ്പം കട്ടയ്ക്ക് നിന്ന് വിനായകൻ; ട്രോളുകൾ ഏറ്റുവാങ്ങി ഇടവേള ബാബു

0
118

തനിക്ക് കിട്ടുന്ന ഏത് റോളും മികച്ചതാക്കുന്ന വിനായകൻ ജയിലർ എന്ന സിനിമയിലെ വേഷവും അതിഗംഭിരമായി ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത് ഇടവേള ബാബുവാണ്. അതിനു കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്ത് ഫേസ്ബുക്ക് ലൈവ് വഴി വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആണ്. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചു എന്ന പേരില്‍ വിനായകനെതിരെ കേസും വന്നിരുന്നു.

അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്‍റെ ഒരു ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നു. വിനായകന്‍റെ പ്രസ്താവന സംബന്ധിച്ച് പ്രതികരണത്തിന് ഇടവേള ബാബു നല്‍കിയെന്ന് പറയുന്ന മറുപടിയില്‍ ” അവന്‍ അമ്മയില്‍ അംഗമല്ല, ഞാന്‍ ഉള്ളയിടത്തോളം ഇവിടേക്ക് കയറ്റില്ല. അവനുമായി സഹകരിക്കാറില്ല ഇനിയൊട്ടും അടുപ്പിക്കുകയും ഇല്ല”- എന്നാണ് ചാറ്റില്‍ പറയുന്നത്.

 

ദിങ്ങനെ രജനീകാന്തിനൊപ്പം കട്ടക്ക് നെഞ്ച് വിരിച്ച് നിക്കണ വിനായകനെ ആണ് കേരളത്തിലെ സിനിമ ഇല്ലാത്ത അടിമ ബാന്‍ ചെയ്യാന്‍ പോയത് … എന്നിങ്ങനെ നിരവധി ട്രോളുകളാണ് ഇടവേളബാബുവിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.