വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് കനത്ത പിഴ – സൗദി ട്രാഫിക് ഡയറക്ടറേറ്റ്

0
151

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റോഡിൽ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സൗദി അറേബ്യയിൽ അലക്ഷ്യമായ പ്രവർത്തിയായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്ക് 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.

ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.