അതിക്രമിച്ച് കയറി കവർച്ചയെന്ന് ലുലു ഗ്രൂപ്പിന്റെ പരാതി; മറുനാടൻ മലയാളി റിപ്പോര്‍ട്ട‍ര്‍ക്കെതിരെ കേസ്

0
214

തൃശൂരിലെ ലുലു ഗ്രൂപ്പിഗ്രൂപ്പിന്റെ ഭൂമിയിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റ് കവർന്നെന്ന പരാതിയിൽ മറുനാടൻ മലയാളി റിപ്പോർട്ടർക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി റിപ്പോർട്ടർ ആർ പീയൂഷിനെതിരെയാണ് അതിക്രമിച്ച് കയറി കവർച്ച നടത്തിയതിന് തൃശൂർ വെസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലുലു ഗ്രൂപ്പിന്‍റെ പുഴക്കലിലുള്ള ഭൂമിയിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റ് കവർന്നെന്ന ജീവനക്കാരന്‍റെ പരാതിയിലാണ് നടപടി.