കർഷക ഭാരതി പുരസ്‌കാരം ദേശാഭിമാനി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ പി സുരേശന്‌

0
179

മികച്ച അച്ചടി മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ്‌ ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ പി സുരേശന്‌. മാതൃഭൂമി കോഴിക്കോട്‌ യൂണിറ്റിലെ സ്‌റ്റാഫ്‌ കറസ്‌പോണ്ടന്റ്‌ പി ലിജീഷിനൊപ്പമാണ്‌ പി സുരേശൻ അവാർഡ്‌ പങ്കിട്ടത്‌. 50,000 രൂപവീതവും ഫലകവും സർട്ടിഫിക്കറ്റും പുരസ്‌കാരമായി നൽകുമെന്ന്‌ കൃഷിമന്ത്രി പി പ്രസാദ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദേശാഭിമാനിയിൽ തുടർച്ചയായി 43 ആഴ്‌ചകളിൽ പ്രസിദ്ധീകരിച്ച ‘കൃഷിപാഠം’ പംക്തിയാണ്‌ സുരേശനെ അവാർഡിന്‌ അർഹനാക്കിയത്‌. ഫാം ജേർണലിസം അവാർഡ്, ക്ഷീരവികസന വകുപ്പ് മാധ്യമ അവാർഡ്, കണ്ണൂർ പുഷ്പോത്സവത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. കണ്ണൂർ മയ്യിൽ കയരളത്തെ തെക്കേടത്ത് ഹൗസിൽ പരേതനായ പാറയിൽ കുഞ്ഞപ്പയുടെയും പുതിയാടത്തിൽ ജാനകിയുടെയും മകനാണ്.