രജനികാന്തിന്റെ ‘ജയിലര്‍’ ചിത്രത്തിന്റെ റിലീസിനിടെ ധ്യാന്‍ ശ്രീനിവാന്റെ ‘ജയിലര്‍’ റിലീസ് മാറ്റി

0
108

രജനികാന്തിന്റെ ‘ജയിലര്‍’ ചിത്രത്തിന്റെ റിലീസിനിടെ ധ്യാന്‍ ശ്രീനിവാന്റെ ‘ജയിലര്‍’ റിലീസ് മാറ്റി. ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ല എന്ന് പറഞ്ഞ് മലയാള ചിത്രത്തിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയിരുന്നു.

ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തിയേറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്റെ പടം റിലീസ് മാറ്റിവയ്ക്കുകയാണ് എന്നാണ് സക്രീര്‍ മഠത്തില്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞത്. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 18ലേക്ക് ആണ് മാറ്റിവച്ചിരിക്കുന്നത്.

തിയേറ്റര്‍ ലഭിക്കാത്തതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റിലീസ് നീട്ടിയത് എന്നാണ് വിവരം. അതേസമയം, നെല്‍സന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയിലര്‍ നാളെ റിലീസ് ആവുകയാണ്. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു രജനി ചിത്രം തിയേറ്ററുകളിലെത്തുന്നത്.