എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റ് വാങ്ങി യുവസംവിധായകന്‍ സാജിദ് യാഹിയ

0
208

എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റ് വാങ്ങി യുവസംവിധായകന്‍ സാജിദ് യാഹിയ. അഭിനേതാവ്, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ സാജിദ് യാഹിയ എംജിയുടെ കൊച്ചി ഡീലര്‍ഷിപ്പില്‍ നിന്നാണ് പുതിയ വാഹനം വാങ്ങിയത്. കുടുംബവുമായി എത്തി പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ചെറിയ കോമറ്റ് ഇനി ഒരു കുടുംബാംഗമാണ് എന്നാണ് ചിത്രത്തിനൊപ്പം സാജിദ് യാഹിയ കുറിച്ചിരിക്കുന്നത്. എംജി അടുത്തിടെയാണ് ചെറു ഇലക്ട്രിക് കാറായ കോമറ്റിനെ പുറത്തിറക്കുന്നത്. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 7.98 ലക്ഷം രൂപ മുതല്‍ 9.98 ലക്ഷം രൂപ വരെയാണ്. കോമറ്റിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്.41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും.

ടാറ്റാ നാനോ, മാരുതി സുസുക്കി ഓള്‍ട്ടോ തുടങ്ങിയ വാഹനങ്ങളെക്കാള്‍ ചെറിയ രൂപമാണ് എംജി കോമറ്റിന്. അപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ കോമറ്റ് ലഭിക്കും.