രണ്ടു വർഷമായി ലോഗിൻ ചെയ്യാത്ത ജി മെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ. ഡിസംബർ ഒന്നു മുതൽ ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നാണ് അറിയിപ്പ്. ജിമെയിൽ, ഡോക്‌സ് (docs), ഡ്രൈവ് (google drive), മീറ്റ്, കലണ്ടർ, ഗൂഗിൾ (google) ഫോട്ടോസ് (google Photos) എന്നിവയിലെ ഉള്ളടക്കങ്ങളെല്ലാം അപ്രത്യക്ഷമാകും.
സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഗൂഗിളിന്റെ നടപടി. ലോഗിൻ ചെയ്യാത്ത അക്കൗണ്ടുകൾ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് നടപടിയെന്നാണ് ഗൂഗിളിന്റെ വാദം. ലോഗിൻ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് ഇതിനോടകം ഗൂഗിൾ ഇക്കാര്യം സൂചിപ്പിച്ച് മെയിലുകൾ അയച്ചിട്ടുണ്ടാകും.