മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

0
198

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുതിർന്ന അംഗവും ക്ഷേത്ര പൂജാരിയുമായ ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസായിരുന്നു. മണ്ണാറശാല അമ്മ എന്നാണ് അറിയപ്പെട്ടിരുന്നത്. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളാണ്.

1949ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരി വിവാഹം കഴിച്ചതോടെയാണ് മണ്ണാറശാല കുടുംബാംഗമായത്. മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24ന് മരിച്ചതോടെ ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റു.1995 മാർച്ച് 22ന് ക്ഷേത്രത്തിൽ പൂജ തുടങ്ങി.

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് ‘മണ്ണാറശാല അമ്മ’ എന്ന പേരിൽ അറിയപ്പെടുന്നത്. പൂജാരിണിയായ ഇവരെ ‘വലിയമ്മ’ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം ഉമാദേവിയാണ് നടത്തിയിരുന്നത്.