ടിജി രവി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘അവകാശികള്‍’ ആഗസ്റ്റ് പതിനേഴിന് പ്രദര്‍ശനത്തിനെത്തും

0
85

മലയാളത്തിന്റെ പ്രിയ നടന്‍ ടിജി രവി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘അവകാശികള്‍’ ആഗസ്റ്റ് പതിനേഴിന് പ്രദര്‍ശനത്തിനെത്തും. ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലാണ് അവകാശികള്‍ പ്രദര്‍ശിപ്പിക്കുന്നത്. റ്റി.ജി രവിയുടെ ഇരുനൂറ്റി അന്‍പതാമത് സിനിമയാണ് അവകാശികള്‍.

കേരള ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍.അരുണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം.

ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ വര്‍ത്തമാനകാല സങ്കീര്‍ണ്ണതകള്‍ നര്‍മ്മത്തില്‍ ചാലിച്ച് സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇര്‍ഷാദ്, ടി.ജി രവി, ബേസില്‍ പാമ, ജയരാജ് വാര്യര്‍ , സോഹന്‍ സീനു ലാല്‍, വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്‍, ജോയ് വാല്‍ക്കണ്ണാടി, ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി നാടക കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ് , പര്‍വതി ചന്ദ്രന്‍ . എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മിനീഷ് തമ്പാനാണ്.