മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സൗദി അറേബ്യ

0
83

മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സൗദി അറേബ്യ. രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തമാകുന്നതിനിടെയാണ് പുതിയ നിയമനങ്ങൾ. രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിൻറുകളും വർധിപ്പിച്ചിട്ടുണ്ട്.

സൗദിയിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കെയാണ് സേനാബലം വർധിപ്പിച്ചത്. പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അകാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിവരാണ് പുതിയ അംഗങ്ങൾ. ഉദ്യോഗാർഥികളുടെ ഗ്രാജുവേഷൻ പ്രോഗ്രാം ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽഖർനി നിർവ്വഹിച്ചു. ഉദ്യോഗാർഥികൾക്ക് മേജർ ആശംസകൾ നേർന്ന് സംസാരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സേനാവിഭാഗം പ്രവർത്തിച്ചു വരുന്നത്. രാജ്യത്ത് നിന്നും ലഹരി ഉൽപന്നങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനാവശ്യമായ നൂതന സാങ്കേതിക വിദ്യയോട് കൂടിയ പരിശീലനമാണ് ഉദ്യോഗാർഥികൾ പൂർത്തിയാക്കിയത്.