പിണറായി വിജയൻ എന്ന മനുഷ്യൻ കേരളത്തോട്‌ എന്ത്‌ തെറ്റ്‌ ചെയ്തു; വീണാ ജോർജും ടി വീണയും നിരന്തരം മാധ്യമങ്ങളാൽ വേട്ടയാടപ്പെടുന്നുണ്ട്‌; ഇതിന്റെയൊക്കെ പിന്നിൽ ആര്? പി വി അൻവർ

0
159

മുഖ്യ മന്ത്രിയുടെ മകളെയും വീണ ജോർജിനെയും മാധ്യമങ്ങൾ നിരന്തരം വേട്ടയാടുകയാണ് എന്ന് പി വി അൻവർ. അദ്ദേഹം ഫേസ് ബുക്കിലൂടെയാണ് ഈ കാര്യം പറഞ്ഞത്. വീണ ജോർജിനെയും ടി വീണയെയും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണ് മാധ്യമങ്ങൾ വേട്ടയാടുന്നത് എന്നാണ് അദ്ദേഹം കുറിപ്പിലൂടെ പറയുന്നത്. കോൺഗ്രസിനും,സംഘപരിവാറിനും വേണ്ടി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം മാധ്യമപ്രവർത്തകർ ആണ് ഇതിനുപിന്നിൽ അവരുടെ ലക്ഷ്യം ഇടതുപക്ഷത്തിന്റെ പതനമാണ് എന്നും പി വി അൻവർ എം എൽ എ പറയുന്നു.

മാധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി ദാസ്യപ്പണി ചെയ്യുകയാണെന്നും അങ്ങനെ കോൺഗ്രസ് ഉയർന്ന് വരാനും, അത്‌ വഴി കോൺഗ്രസിനെ അപ്പാടെ സംഘപരിവാറിന് വിലക്കെടുക്കാനും സാധിക്കുള്ളു എന്നും പി വി അൻവർ പോസ്റ്റിലൂടെ പറയുന്നു.

മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഈ സംസ്ഥാനത്തെ വികസന മുന്നേറ്റത്തിലേക്ക്‌ കൈ പിടിച്ചുയർത്തിയതാണോ പിണറായി വിജയൻ ചെയ്ത്‌ തെറ്റ്‌ എന്ന് പി വി അൻവർ ചോദിക്കുണ്ട്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ്‌ ലൈൻ,ദേശീയപാതാ വികസനം,കൊച്ചി-ഇടമൺ പവർ ഗ്രിഡ്‌ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ സംസ്ഥാനത്ത്‌ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്‌ എന്നും രണ്ട്‌ പ്രളയം, കോവിഡ്‌ നിപ എന്നീ മഹാമാരികൾ നമ്മൾ നേരിട്ടത്‌ പിണറായി വിജയന്റെ നേതൃത്വത്തിലാണ് എന്നും, അതിന്റെ ഭാഗമായി ജനങ്ങൾ പിണറായി വിജയൻ എന്ന നേതാവിന് നൽകിയ അംഗീകാരമായിരുന്നു ചരിത്രപരമായ തുടർഭരണം എന്നും പി വി അൻവർ പോസ്റ്റിലൂടെ ചുണ്ടികാണിക്കുന്നു .

ആ പിണറായി വിജയനെ വേട്ടയാടി,ചോര കുടിക്കാമെന്ന് ഒരാളും കരുതണ്ട. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിയായതിന്റെ പേരിലാണ് വീണാ ജോർജ്ജ്‌ വേട്ടയാടപ്പെടുന്നതെങ്കിൽ, മുഖ്യമന്ത്രിയുടെ മകളായതിന്റെ പേരിലാണ് ടി വീണ വേട്ടയാടപ്പെടുന്നത്‌. സ്ത്രീകളാണെന്ന പരിഗണന വേട്ടക്കാർ ഇവർക്ക്‌ രണ്ടാൾക്കും നൽകിയിട്ടില്ല എന്നാണ് പി വി അൻവർ പറയുന്നത്.

കാലങ്ങളായി മുഖ്യമന്ത്രിയുടെ കുടുംബം ഈ കോക്കസിന്റെ ഫോക്കസിലുണ്ട്‌. വ്യക്തിജീവിതത്തിൽ പോലും ഇവർ കടന്നുകയറിയിട്ടുണ്ട്‌ .മുഹമ്മദ്‌ റിയാസുമായുള്ള വിവാഹത്തെ പോലും ഇവർ മറ്റൊരുതരത്തിൽ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചിട്ടുണ്ട്‌.”മരുമകൻ” എന്ന ചാപ്പകുത്തി റിയാസിനെ രാഷ്ട്രീയമായി അക്രമിച്ചിട്ടുണ്ട്‌. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ ഈ ലൈൻ സ്വീകരിച്ച്‌ മുഖ്യമന്ത്രിയുടെ കുടുംബത്തെ അക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്‌.
ശരിക്കും ഈ ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക്‌ എന്താണ് പ്രശ്നം? എന്നാണ് പി വി അൻവർ ചോദിക്കുന്നത്.

ടി വീണയ്ക്ക് എക്സാലോജിക്ക്‌ സൊല്യൂഷൻസ്‌ എന്ന സ്ഥാപനം സോഫ്റ്റ്‌വെയർ-സപ്പോർട്ടിംഗ്‌,കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ്. ടി.സി.എസും,ഇൻഫോസിസും മുതൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട്‌ അപ്പ്‌ കമ്പനികൾ വരെ ഇതേ ബിസിനസ്സ്‌ ചെയ്യുന്നുണ്ട്‌. ഏതെങ്കിലും കമ്പനികളുമായി ബിസിനസ്‌ കരാറിലേർപ്പെട്ടാൽ, അവർക്ക്‌ സോഫ്റ്റ്‌വെയർ സേവനം മാത്രമല്ല, അതുമായി ബന്ധപ്പെട്ടുള്ള മറ്റ്‌ സേവനങ്ങളും ഇത്തരം കമ്പനികൾക്ക്‌ നൽകേണ്ടി വരുന്നത്‌ സ്വാഭാവികമാണ്. ഇത്തരത്തിൽ നൽകുന്ന സേവനം Annual Technical Support (ATS) ഒരു കരാറിന്റെ അടിസ്ഥാനത്തിലാവും എന്ന് പി വി അൻവർ പറയുന്നു. എല്ലാ വലിയ സ്ഥാപനങ്ങളും ഇത്തരത്തിൽ കരാർ നൽകാറുണ്ട്‌ എന്നും ചിലപ്പോൾ സർവ്വീസ്‌ ആവശ്യമായെന്നും, ചിലപ്പോൾ ആവശ്യമുണ്ടായില്ലെന്നും വരുമെന്നും ഇതൊക്കെ ഈ ബിസിനസ്‌ രംഗത്ത്‌ സാധാരണമാണ് എന്നുമാണ് പിവി അൻവർ കുറിപ്പിലൂടെ പറഞ്ഞു വെക്കുന്നത്.

ഈ ആരോപണം മുൻപും ഉയർന്ന് വന്നിരുന്നു. എന്നാൽ ഇത്‌ ഇത്തവണ ഉയർത്തിയത്‌ ചില പ്രത്യേക രാഷ്ട്രീയലക്ഷ്യങ്ങളുടെ ഭാഗമായാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് ലക്ഷ്യം. അടിസ്ഥാനരഹിതമായ ഈ വിവാദമുയർത്തി കൊണ്ട്‌ വന്ന മനോരമ കുടുംബവും നിരവധി ബിസിനസ്സുകൾ നടത്തുന്നുണ്ടെന്ന് മറക്കേണ്ട എന്നും പി വി അൻവർ പറഞ്ഞു. എം.ആർ.എഫ്‌ അടുത്തിടെ പിഴയടച്ചത്‌ കോടികളാണ്. ഇത്തരത്തിൽ കുഴിക്കാനും തോണ്ടാനും ഇറങ്ങിയാൽ പലതും വലിച്ച്‌ വെളിയിലിടാനുണ്ടാകും. അത്‌ ഏത്‌ ചാനലിലേതായാലും, ഒരു റിപ്പോർട്ടറും മറക്കണ്ട. പിന്നെ “ഞങ്ങളെ ഓഡിറ്റ്‌ ചെയ്യുന്നേ” എന്നും പറഞ്ഞ്‌ ഒരുത്തനും കരഞ്ഞോണ്ട്‌ വന്നേക്കരുത്‌. എന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.