കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൊള്ളലേറ്റയാൾ മരിച്ചു

0
146

കോട്ടയം, വാകത്താനത്ത് കാർ കത്തി പൊള്ളലേറ്റ മുണ്ടക്കയം സ്വദേശി സാബു മരിച്ചു. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഇന്നലെയാണ് പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി സാബുവിന് പൊള്ളലേറ്റത്.

കാർ പൂർണമായും കത്തിനശിചിരുന്നു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന് 20 മീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് സാബുവിന് കാറിന് പുറത്തെടുത്തത്. കാറിൽ സാബു മാത്രമാണുണ്ടായിരുന്നത്.