Thursday
18 December 2025
22.8 C
Kerala
HomeIndiaയുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള ഭീമൻ മുഴ

യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള ഭീമൻ മുഴ

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരം വരുന്ന ഭീമൻ മുഴ. മധ്യപ്രദേശിലെ ഇൻഡോറിൽ സംഭവം. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് നാൽപത്തിയൊന്നുകാരിയുടെ വയറ്റിൽനിന്നും മുഴ നീക്കിയത്.

ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്നും ഒരു ചെറിയ പിഴവ് പോലും മരണത്തിനു പോലും കാരണമായേനെയെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ.അതുൽ വ്യാസ് പറഞ്ഞു. മുഴ നിരവധി നാഡികളാൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

49 കിലോ ശരീരഭാരം മാത്രമുണ്ടായിരുന്ന യുവതിയുടെ വയറ്റിലാണ് 15 കിലോ ഭാരമുള്ള മുഴ വളർന്നത്. ഇത് വയറ്റിൽ ന‌ീരുവീക്കത്തിനും ഭാരം കൂടുന്നതിനും കാരണമായി. മുഴ പൊട്ടാറായ നിലയിലായിരുന്നെന്നും ഇത് വൻ അപകടം വിളിച്ചുവരുത്തിയേനെയെന്നും ഡോക്ടർ അറിയിച്ചു. നിലവിൽ യുവതി അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments