പത്തനംതിട്ടയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരന്‍ പിടിയില്‍

0
171

പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച പതിനേഴുകാരന്‍ പിടിയില്‍. പത്തനംതിട്ടയിലെ കൂടലില്‍ ആണ് സംഭവം നടന്നത്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസിന് ബോര്‍ഡില്‍ ഹാജരാക്കും.

മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പതിനേഴുകാരന്‍ പീഡിപ്പിക്കുകയായിരുന്നു. സമീപ ദിവസങ്ങളിലാണ് പതിനേഴുകാരന്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കൂടല്‍ പൊലീസ് കേസെടുത്ത് പതിനേഴുകാരനെ പിടികൂടുകയായിരുന്നു.