Sunday
11 January 2026
24.8 C
Kerala
HomeIndiaഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ രണ്ട് ആൺകുട്ടികളെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചു.

ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ രണ്ട് ആൺകുട്ടികളെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചു.

ഇവരുടെ സ്വകാര്യഭാഗങ്ങളിൽ മുളക് തേക്കുകയും പച്ചമുളക് തീറ്റിക്കുകയും ചെയ്തു. മോഷണക്കുറ്റം ആരോപിച്ചാണ് 10ഉം 15ഉം വയസുള്ള രണ്ട് ആൺകുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടികളെ താഴേക്കാക്കി ട്രൗസർ ഊരി സ്വകാര്യഭാഗത്ത് പച്ചമുളക് തേക്കുന്നതിന്റെയും മഞ്ഞനിറത്തിലുള്ള ഒരു ദ്രാവകം ഇവരുടെ ശരീരത്തിൽ കുത്തിവെക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

പത്രബസാർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള അർഷാൻ ചിക്കൻ ഷോപ്പിൽ ആഗസ്റ്റ് നാലിനാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്. വീഡിയോ പുറത്തുവന്നപ്പോൾ തന്നെ തങ്ങൾ ഇടപെട്ടെന്നും ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments