തക്കാളി വില 300 രൂപയായി ഉയർന്നേക്കാം ; നിലവിൽ ഡൽഹിയിൽ 260 രൂപ, കേരളത്തിൽ 120 രൂപ

0
133

ഡൽഹിയിലും പരിസരത്തും തക്കാളി വില കിലോഗ്രാമിന്‌ 260 രൂപയിൽ കൂടുതലായി. 300 രൂപയായി ഉയർന്നേക്കാമെന്നാണ്‌ മൊത്തവിൽപ്പനക്കാർ നൽകുന്ന സൂചന. കേരളത്തിൽ തക്കാളി കിലോഗ്രാമിന്‌ 120 രൂപയാണ്. ഡൽഹി ആസാദ്‌പുരിലെ മൊത്തവിപണിയിൽ തക്കാളിക്ക്‌ 220 രൂപയായി. പക്ഷേ സർക്കാർ പിന്തുണയുള്ള സഫൽ ചില്ലറ വ്യാപാര ശൃംഖലയിൽ അടക്കം കിലോഗ്രാമിന്‌ 250–-260 രൂപ നൽകണം. ഉപഭോക്‌തൃ മന്ത്രാലയത്തിന്റെ ആഗസ്‌ത്‌ മൂന്നിന്റെ വിലസൂചികയിൽ ഡൽഹിയിൽ തക്കാളി കിലോഗ്രാമിന്‌ 213 രൂപയാണ്‌. ആഗസ്‌ത്‌ മൂന്നിന്‌ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ 263 രൂപയായിരുന്നു വില.

കേന്ദ്ര സർക്കാർ യഥാസമയം ഫലപ്രദമായി ഇടപെടാത്തതാണ്‌ അസഹ്യമായ വിലക്കയറ്റത്തിന്‌ കാരണമെന്ന്‌ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കിലോഗ്രാമിന്‌ 20നും 40നും ഇടയിലാണ്‌ സാധാരണ വില. കഴിഞ്ഞ വിളവെടുപ്പ്‌ കാലത്ത്‌ അഞ്ച്‌ രൂപയിൽ താഴെയായി. കർഷകർ തക്കാളി റോഡിൽ ഉപേക്ഷിച്ച്‌ പ്രതിഷേധിച്ചു. വിളവെടുപ്പ്‌ കാലത്ത്‌ പൊതുസംഭരണം നടത്താൻ കേന്ദ്രം തയ്യാറാകുന്നില്ല.