Thursday
18 December 2025
21.8 C
Kerala
HomeKeralaകഥകളി അവതരിപ്പിക്കുന്നതിടെ നടൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

കഥകളി അവതരിപ്പിക്കുന്നതിടെ നടൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ എൽ വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർഎൽവി കോളജിലെ വിദ്യാർത്ഥിയാണ്. പുലർച്ചെ 12.30നാണ് സംഭവം. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ ആണ് കുഴഞ്ഞുവീണത്.

കഥകളി പുറപ്പാടിന് ശേഷം ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോൾ അരങ്ങിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സംഘാടകർ ചേർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എറണാകുളം കാഞ്ഞിരമറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്‍റെയും രതിയുടെയും മകനാണ്.

RELATED ARTICLES

Most Popular

Recent Comments