രാഹുൽ ഗാന്ധിയുടെ എംപിയുടെ സ്ഥാനം പുനഃസ്ഥാപിച്ചു

0
141

രാഹുൽ ഗാന്ധിയുടെ എംപിയുടെ സ്ഥാനം പുനഃസ്ഥാപിച്ചു. ലോകസഭ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ പാർലമെൻറിൽ മണിപ്പൂർ വിഷയത്തിൽ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുക്കും. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെൻറംഗത്വം പുനഃസ്ഥാപിച്ചത്.

രാഹുലിനെതിരെയുള്ള കേസിൽ ഗുജറാത്ത് ഹെെക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.