Wednesday
17 December 2025
24.8 C
Kerala
HomeCelebrity Newsനടി സ്പന്ദന അന്തരിച്ചു; അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയപ്പോള്‍ അന്ത്യം

നടി സ്പന്ദന അന്തരിച്ചു; അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയപ്പോള്‍ അന്ത്യം

ബെംഗളൂരു: കന്നഡ നടി സ്പന്ദന (35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു. ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ സ്പന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും. നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2007 ൽ ലായിരുന്നു വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സ്പന്ദനയുടെ മരണം. മകന്‍- ശൗര്യ.

പൊലീസ് ഉദ്യോഗസ്ഥനായ ശിവറാമിന്റെ മകളായി തുളു കുടുംബത്തിലാണ് സ്പന്ദനയുടെ ജനനം. 2017ല്‍ രവിചന്ദ്രന്റെ അപൂര്‍വ എന്ന സിനിമയിലൂടെയാണ് സാന്‍ഡല്‍വുഡില്‍ അരങ്ങേറുന്നത്. സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്രയുടെ ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments